മനാമ: രാജ്യത്ത് കോവിഡ് രോഗികളുടെ ചികിത്സക്കായി അൽ-ഷാമിൽ മെഡിക്കൽ സെന്ററിലെ ആദ്യത്തെ പ്രത്യേക ക്ലിനിക്ക് ആരോഗ്യമന്ത്രി ഫഈഖ ബിൻത് സെയ്ദ് അസാലിഹ് ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗബാധിതർക്ക് ബഹ്റൈൻ അംഗീകരിച്ച ഏറ്റവും മികച്ച ചികിത്സ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് ചികിത്സയ്ക്കായി അടിയന്തര ഉപയോഗത്തിന് പുതിയ മരുന്നായ സോട്രോവിമാബിന് ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകിയിരുന്നു. കൊറോണവൈറസ് വെല്ലുവിളികളെ നേരിടാൻ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.
ജി എസ് കെയിൽ നിന്നുള്ള സന്ദർശന സംഘത്തെ ബഹ്റൈന്റെ അനുഭവത്തെക്കുറിച്ച് സൂക്ഷ്മമായി അറിയിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യം പുതിയതായി അംഗീകരിച്ച മരുന്നുകൾ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ മെഡിക്കൽ സ്റ്റാഫിന് നൽകുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിനായി പുതിയതായി രാജ്യം അംഗീകരിച്ച സോട്രോവിമാബ് മരുന്ന് സർക്കാർ ആശുപത്രികളിൽ നിന്നും മാത്രമാണ് വിതരണം ചെയ്യുന്നത്. ഫാർമസികളിലോ സ്വകാര്യ ആശുപത്രികളിലോ ഈ മരുന്ന് ലഭ്യമാകില്ല.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ജി എസ് കെ ക്ലിനിക്കും സോട്രോവിമാബ് മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്