ബഹ്‌റൈനിലെ അഞ്ചാമത്തെ സാങ്കേതിക പരിശോധനാ കേന്ദ്രം റംലിയിൽ കേന്ദ്ര ട്രാഫിക് ഡയറക്ടർ ഉദ്ഘാടനം ചെയ്തു

മനാമ: റാംലിയിലെ ഇബ്രാഹിം ഖലീൽ കാനൂ കമ്പനിയുടെ സാങ്കേതിക പരിശോധനാ കേന്ദ്രം ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽവഹാവ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിൽ പ്രതിദിനം 450 വാഹനങ്ങളും പ്രതിമാസം 11, 250 വാഹനങ്ങളും ഉൾകൊള്ളിക്കാൻ സാധിക്കും. ബഹ്‌റൈനിലെ അഞ്ചാമത്തെ കേന്ദ്രവും കമ്പനിയുമായി അഫിലിയേറ്റ് ചെയ്ത മൂന്നാമത്തെ കേന്ദ്രവുമാണിത്. 

സ്വകാര്യമേഖലയ്ക്ക് സേവനം നൽകണമെന്ന ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശത്തിന്റെ ഭാഗമാണ് ഈ കേന്ദ്രങ്ങൾ ആരംഭിച്ചത്. ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.