സാഖിറിലെ പുതിയ കൺവെൻഷൻ സെൻ്റർ നിർമ്മാണം മന്ത്രി വിലയിരുത്തി

മനാമ: സാഖിറിൽ നിർമ്മിക്കുന്ന പുതിയ ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിന്റെ നിർമ്മാണ പുരോഗതി വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചെയർമാനുമായ സായിദ് ബിൻ റാഷിദ് അൽ സയാനി വിലയിരുത്തി.

3,09,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് സെന്റർ നിർമ്മിക്കുന്നത്. അന്താരാഷ്ട്ര എക്സിബിഷനുകൾ നടത്താൻ ആധുനിക സംവിധാനങ്ങളോടെ 10 എക്സിബിഷൻ ഹാളുകൾ ഇതിലുണ്ടാകും.

4500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് പ്രധാന കോൺഫറൻസ് സെന്റർ. നാലായിരത്തോളം പേരെ ഉൾക്കൊള്ളിക്കാൻ ശേഷിയുള്ളതാണ് ഇത്. 2022 രണ്ടാം പകുതിയിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന സെന്ററിൽ നിരവധി സമ്മേളന മുറികളും വിവിധ ഉദ്ദേശ ഹാളുകളും ഉണ്ടാകും.