മനാമ: സാറ ക്രീയേഷൻസ് വേൾഡ് മലയാളി ക്രാഫ്റ്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മധ്യ വേനൽ അവധിക്കാലത്ത് കുട്ടികൾക്കായ് സൗജന്യ ക്രാഫ്റ്റ് വെബിനാർ സംഘടിപ്പിക്കുന്നു. കുട്ടികളിലെ ക്രിയാത്മകമായ കഴിവുകൾ കണ്ടെത്തി അവ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം. പരിപാടിയുടെ ഗൂഗിൾ മീറ്റ് ലിങ്ക്,തിയ്യതി, സമയം മുതലായ വിവരങ്ങൾ വാട്സ്ആപ് ഗ്രൂപ്പിലൂടെ ലഭ്യമാകും. ഫ്ലവർ മേക്കിങ്, പോപ്സിക്കൽ സ്റ്റിക്ക് ക്രാഫ്റ്റ്, വോൾ ഹാങ്ങിങ് ക്രാഫ്റ്റ്, വൂളൻ ക്രാഫ്റ്റ്, ബോൾ ക്രാഫ്റ്റ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം നൽകുക.
WhatsApp Group: https://chat.whatsapp.com/HwG5ZS0EWzYDfl1caPS2G3