മനാമ : “അതിജീവനത്തിന് ഒരു കൈത്താങ്ങ്” എന്ന പേരിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (WPMA) 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന അർഹരായ പ്രവാസികൾക്ക് 1000/രൂപ യുടെ സാന്ത്വന ധനസഹായം നൽകുന്നു. അവധിക്കു ശേഷം തിരിച്ചു പോകാൻ സാധിക്കാത്ത നിർധരരായ പ്രവാസിക
രോഗം മൂലം കഷ്ടതയനുഭവിക്കുന്ന പ്രവാസികൾ / മുൻ പ്രവാസികൾ,കോവിഡ് സാഹചര്യങ്ങൾമൂലം ചെയ്യുന്ന ജോലി തുടരാൻ സാധിക്കാതെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന മുൻ പ്രവാസികൾ എന്നിവരെയാണ് പരിഗണിക്കുക. അർഹരായവർ , WPMA യുടെ അതത് ജില്ലാ / താലൂക്ക് എക്സിക്യൂട്ടീവുകൾക്ക് അപേക്ഷ സമർപ്പിക്കുക. അപേക്ഷ നൽകേണ്ട അവസാന തിയതി ജൂൺ 30 ആണ് .ധനസഹായം ജൂലൈ 20 മുതൽ ഘട്ടം ഘട്ടമായി വിതരണം ചെയ്യും.കൂടുതൽ വിവരങ്ങൾക്ക് ശ്രീനാഥ് എസ്, 0091 9946782903, അഭിലാഷ് അരവിന്ദ്,39691451, അബ്ദുൽസലാം,39889086 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .