സ്മാർട്ഫോൺ, ആ​ക്​​സ​സ​റീ​സു​ക​ൾക്ക് ‘ലെറ്റ്സ് കണക്ട്’ പ്രൊമോഷനുമായി ലുലു

മനാമ: ബഹ്‌റൈനിലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്കറ്റുകളിൽ സ്മാർട്ട്ഫോൺ, ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കായുള്ള ‘ലെ​റ്റ​സ്​ ക​ണ​ക്​​ട്​’ ​വി​ൽ​പ​ന​ക്ക്​ തുടക്കമായി. മൊ​ബൈ​ൽ ഫോ​ൺ, മ​റ്റ്​ ഡി​വൈ​സു​ക​ൾ, ആ​ക്​​സ​സ​റീ​സു​ക​ൾ എ​ന്നി​വ​യി​ൽ ആ​ക​ർ​ഷ​ക​മാ​യ ഡി​സ്​​കൗ​ണ്ട്​ ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ഇതോടൊപ്പം തന്നെ എ​ക്​​സ്​​ക്ലു​സീ​വ്​ ഡീ​ലു​ക​ളും ബ​ണ്ടി​ൽ ഓഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബ​ഹ്​​റൈ​നി​ലെ എ​ട്ട്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ലു​ലു ഓൺ​ലൈ​നി​ലും പ്ര​മോ​ഷ​ൻ ലഭ്യമാണ്. ജൂൺ 23 ന് ആരംഭിച്ച പ്രൊമോഷൻ ജൂ​ലൈ മൂ​ന്ന്​ വ​രെ തു​ട​രും.