മനാമ: മലയാള നാടക പ്രവർത്തകരുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ [LNV] അന്താരാഷ്ട്ര നിബന്ധനകൾ പാലിച്ചു കൊണ്ട് വിഭാവന ചെയ്ത പുതിയ ലോഗോ നാടക-സിനിമ-സീരിയൽ അഭിനേതാവും നാടക സംവിധായകനുമായ പയ്യന്നൂർ മുരളി നിർവ്വഹിച്ചു.
നിരവധി നാടകപ്രവർത്തകരുടെയും എൽ എൻ വി അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ ജൂൺ 23 ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 9 മണിക്ക് സംഘടിപ്പിച്ച ഓൺലൈൻ സമ്മേളനത്തിൽ ലോക നാടക വാർത്തകൾ ചീഫ് അഡ്മിനും നാടക ചലച്ചിത്ര സംവിധായകനും നാടകകൃത്തുമായ ശ്രീജിത്ത് പൊയിൽക്കാവ് അദ്ധ്യക്ഷത വഹിച്ചു. എൽ എൻ വി സെൻട്രൽ അഡ്മിൻ
അംഗവും, എൽ എൻ വി ജി സി സി
അംഗവുമായ അഫ്സൽ, സെൻട്രൽ അഡ്മിൻ അംഗവും എൽ എൻ വി സ്ത്രീ കൂട്ടായ്മയുടെ മുഖ്യ സംഘാടകയുമായ അഡ്വ. എൻ എസ് താര, എൽ എൻ വി കുട്ടിക്കൂട്ടം അംഗം കുമാരി അനന്യ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സെൻട്രൽ അഡ്മിൻ അംഗം പി എൻ മോഹൻ രാജ് നന്ദി രേഖപ്പെടുത്തി.
ജി സി സി അഡ്മിൻ അംഗവും നാടക അഭിനേതാവും സംവിധായകനും ടി വി അവതാരകനും ചിത്രകാരനുമായ ഹരീഷ് മേനോൻ ആണ് ലോഗോയുടെ രൂപകൽപ്പന നിർവ്വഹിച്ചത്. അരങ്ങുകൾ അടക്കപ്പെട്ട ഈ ഇരുണ്ട കാലത്ത് നാടകവേദിയെ കൂടുതൽ സജീവമാക്കുക എന്നതി നൊപ്പം കിടപ്പ് രോഗികളായ നാടക പ്രവർത്തകർക്ക് ഒരു കൈ സഹായം എന്ന ലക്ഷ്യത്തോടെ എൽ എൻ വി സംഘടിപ്പിക്കുന്ന, പ്രമുഖ ഒ ടി ടി പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്തു പ്രേക്ഷകരിൽ എത്തിക്കാൻ ഉദ്ദേശിക്കുന്ന എൽ എൻ വി ടെലി പ്ളേയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ഈ മാസം ജൂൺ 25 ന് വെള്ളിയാഴ്ച ഇന്ത്യൻ സമയം 3 മണിക്ക് നാടക ചലച്ചിത്ര രംഗത്തെ മുപ്പതോളം പ്രശസ്തരുടെ ഫേസ് ബുക്ക് പേജുകളിലൂടെ പ്രകാശനം നിർവ്വഹിക്കുമെന്ന് ടെലി പ്ളേ ജനറൽ കോർഡിനേറ്റർ ഗിരീഷ് കാരാടി
LNV സെൻട്രൽ അഡ്മിൻ അംഗം രാജേഷ് ചേരാവള്ളി എന്നിവർ അറിയിച്ചു.