bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ യോഗ ദിനം ആഘോഷിച്ചു

Class 1-International Yoga Day-June 2021 (26)

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ അന്തർദ്ദേശീയ യോഗ ദിന പ്രവർത്തനങ്ങളിൽ ഓൺലൈനായി പങ്കെടുത്തു. ‘യോഗ ക്ഷേമത്തിനും സൽസ്വഭാവത്തിനും’ എന്ന പ്രമേയത്തിനു അനുസൃതമായി കുട്ടികൾ സമപ്രായക്കാരുമായും അധ്യാപകരുമായും യോഗ അഭ്യസിച്ചു. യോഗ ആചരണത്തിലേക്ക് നയിച്ച ആഴ്ചയിൽ പ്രസക്തമായ പ്രവർത്തനങ്ങൾ നടന്നു. ക്വിസ് സെഷനുകൾ, മാസ്കറ്റ് ഡിസൈനിംഗ്, അവതരണങ്ങൾ, യോഗ ദിനചര്യകളുടെ ഫോട്ടോ എടുക്കൽ, ഗ്രൂപ്പ് ചർച്ചകൾ തുടങ്ങിയവ നടന്നു.

ഫലപ്രദമായ അവതരണങ്ങളിലൂടെ മനസ്സിനും ശരീരത്തിനും യോഗ നൽകുന്ന നന്മകൾ അദ്ധ്യാപകർ വിശദീകരിക്കുകയും യോഗ പരിശീലനം തുടരാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ലളിതവും ഫലപ്രദവും ആസ്വാദ്യകരവുമായ വ്യായാമങ്ങളിലൂടെ ഫിറ്റ്നസ് ആയി തുടരാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി സ്കൂളിന്റെ പാഠ്യപദ്ധതിയിൽ കായിക വിദ്യാഭ്യാസത്തിനും ശാരീരികക്ഷമതയ്ക്കും ഉയർന്ന പ്രാധാന്യം നൽകിയിട്ടുണ്ടെന്നു റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു.

അന്താരാഷ്ട്ര യോഗ ദിനത്തിൽ നൽകിയ സന്ദേശത്തിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ചെയർമാൻ പ്രിൻസ് എസ് നടരാജൻ യോഗയുടെ പ്രാധാന്യം ഊന്നി പറഞ്ഞു.യോഗയുടെ ലക്ഷ്യം ഓരോ വ്യക്തിയുടെയും സമഗ്ര ആരോഗ്യത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. ആത്യന്തിക സന്തോഷവും സമതുലിതമായ ജീവിതവും കൈവരിക്കുന്നതിന് യോഗ പരിശീലനം സഹായിക്കുമെന്ന് സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു.

നേരത്തെ ജൂൺ 20നു വിദ്യാർത്ഥികൾ ‘ഫാദേഴ്സ് ഡേ’ ആഘോഷിച്ചു. കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം സെൽഫികൾ എടുത്തു. കൂടാതെ അവർ കവിതകൾ ചൊല്ലുകയും ചിന്തകൾ പങ്കിടുകയും മനോഹരമായ കാർഡുകളും കരകകൗശല വസ്തുക്കളും നിർമ്മിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!