മനാമ: കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ 31 റസ്റ്റോറൻറുകൾക്കും കോഫിഷോപ്പുകൾക്കുമെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസം 198 റെസ്റേറാറൻറുകളിലും കോഫിഷോപ്പുകളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിച്ചു.