മനാമ: ബഹറൈൻ പ്രവാസഭൂമിയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അഞ്ച് പതിറ്റാണ്ട്പൂർത്തിയാക്കുന്ന കേരള കാത്തലിക് അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചാരിറ്റിബാൻക്വറ്റ് സംഘടിപ്പിച്ചു. Zallaq Sofitel Hotel വച്ച് നടത്തപ്പെട്ട ചടങ്ങിൽ സമൂഹത്തിലെ വിവിധ തുറകളിൽ നിന്ന്എത്തിയ പ്രമുഖ വ്യക്തിത്വങ്ങളും അതിഥികളും കെസിഎ കുടുംബാംഗങ്ങളും അടക്കം അഞ്ഞൂറിലധികം പേർ പങ്കെടുത്തു. കെസിഎ പ്രസിഡണ്ട് സേവി മാത്തുണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ ICRF ചെയർമാൻ അരുൾദാസ് തോമസ്മുഖ്യാതിഥിയായിരുന്നു. ഗോൾഡൻ ജൂബിലി കമ്മറ്റി ചെയർമാൻ ശ്രീ.എബ്രഹാം ജോൺ, കോർ വർക്കിംഗ് ഗ്രൂപ്പ്ചെയർമാൻ ശ്രീ.വർഗീസ് കാരയ്ക്കൽ, സീനിയർ മെമ്പറും Patron ആയ ശ്രീ. പി.പി ചാക്കുണ്ണി എന്നിവർ ആശംസകളർപ്പിച്ചു.
ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് വിവിധങ്ങളായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്എന്ന് പ്രസിഡണ്ട് ശ്രീ. സേവി മാത്തുണ്ണി, ഗോൾഡൻ ജൂബിലി കമ്മിറ്റി ചെയർമാൻ ശ്രീ. എബ്രഹാം ജോൺ തുടങ്ങിയവർപറഞ്ഞു. അൻപതാമത് വാർഷികത്തോടനുബന്ധിച്ച് 50 വീൽചെയറുകൾ ബഹ്റൈൻ ഡിസേബിൾഡ് സൊസൈറ്റിക്ക്നൽകുമെന്നും കേരളത്തിലെ നിർധന കുടുംബങ്ങൾക്ക് ഭവന നിർമ്മാണം, അർഹതപ്പെട്ട ഏതെങ്കിലുമൊരുആതുരാലയത്തിൽ ഡയാലിസിസ് മെഷീൻ, തുടങ്ങിയവ നൽകുവാൻ ഭരണസമിതിയും സംഘാടക സമിതിയുംചാരിറ്റി കമ്മിറ്റിയും കൂടി തീരുമാനിച്ചിട്ടുണ്ടെന്ന് ചാരിറ്റി ഹെഡ് ശ്രീ. ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് ജോസഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീ. നിത്യൻ തോമസ് നന്ദിയും പറഞ്ഞു. ശ്രീ. അഗസ്റ്റിൻ പീറ്റർ പരിപാടികൾ നിയന്ത്രിച്ചു.