മനാമ: ഗൾഫ് സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങൾ കാരണം സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതികൾ ആവിഷ്കരിച്ച് കാര്യക്ഷമമായി നടപ്പിൽ വരുത്തണമെന്ന് രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) സൗത്ത് റിഫ യൂനിറ്റ് അഭിപ്രായ സംഗമം അധികൃതരോട് ആവശ്യപ്പെട്ടു.
ജീവിതത്തിന്റെ വസന്തകാലം മുഴുവൻ വിദേശങ്ങളിൽ വിയർപ്പൊഴുക്കി കുടുംബത്തോടൊപ്പം നാടിനെയും സമൃദ്ധമാക്കിയ പ്രവാസികളോട് പുലർത്തുന്ന നിഷേധാത്മക നിലപാട് മാറ്റണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
‘കേരള നവോത്ഥാനം പ്രവാസികൾ പങ്ക് ചോദിക്കുന്നു’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച അഭിപ്രായ സംഗമം നാഷനൽ കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. അശ്റഫ് മങ്കര, ആരിഫ് എളമരം, ഹബീബ് ഹരിപ്പാട്, ഷംസു ,ഇബ്രാഹീം , സിൽ കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.