മനാമ: ബഹ്‌റൈനിൽ ഓൺലൈൻ സ്ട്രീമിംഗ് സേവനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം വേണമെന്ന ആവശ്യവുമായി എംപിമാർ . നിലവിൽ രാജ്യത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വാഗ്ദാനം ചെയ്യുന്ന ഉള്ളടക്കം നിരീക്ഷിക്കുവാനോ നിയന്ത്രിക്കുവാനോ പ്രത്യേക സ്ഥാപനങ്ങളോ ഉദ്യോഗസ്ഥരോ ഇല്ല. ജനപ്രിയ ആഗോള സ്ട്രീമിംഗ് സേവനമായ NETFLIX ലെ ഒരു ആനിമേഷൻ പരമ്പരയെച്ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണ് അഞ്ച് എംപിമാർ പുതിയ നിയമം വേണമെന്ന ആവശ്യം ഉന്നയിച്ചത്.