bahrainvartha-official-logo
Search
Close this search box.

ഉന്നത വിദ്യാഭ്യാസം – കർത്തവ്യവും, സാധ്യതകളും; ഒഐസിസി സെമിനാർ ജൂലൈ 9 ന്

oicc

മനാമ: ഉന്നത വിദ്യാഭ്യാസം , കർത്തവ്യവും സാധ്യതകളും എന്ന വിഷയത്തെ കുറിച്ച് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റി 2021 ജൂലൈ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ 5 മണി വരെ ഓൺലൈൻ സെമിനാർ നടത്തുന്നു.

പ്രവാസി ഭാരതി ജേതാവും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റുമായ രാധാകൃഷ്ണ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വിചക്ഷണനും, ഫാറൂഖ് കോളേജ് പി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസ്‌ എക്സാമിനേഷന്റെ അക്കാഡമിക് തലവനുമായ ആഷിഫ് കെ.പി മുഖ്യ പ്രഭാഷണം നടത്തും.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന നൂതന മാറ്റങ്ങളെ ഉൾകൊള്ളേണ്ടതിന്റെ അനിവാര്യതയും , സിവിൽ സർവീസ് പോലെയുള്ള ഇന്ത്യയിലെ സുപ്രധാന മത്സര പരീക്ഷകളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയുമാണ് സെമിനാറിൽ ആഷിഫ് കെ.പി കൂടുതൽ പ്രതിപാദിക്കുക എന്ന് ഒഐസിസി ബഹ്‌റൈൻ നാഷനൽ കമ്മിറ്റി അറിയിച്ചു.

സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.learningradius.com എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ (36552207), പ്രോഗ്രാം കോർഡിനേറ്റർ നിസാർ കുന്നംകുളത്തിങ്കൽ (35521007) എന്നിവരെ ബന്ധപ്പെടാവുന്നതാണ് എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!