മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജണല്‍ കോവിഡ് കാലഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിയ വ്യക്തികളേയും സംഘടനകളേയും ആദരിക്കുന്നതിന്‍റെ ഭാഗമായി നടത്തിയ പുരസ്കാര സമര്‍പ്പണങ്ങള്‍ വെള്ളിയാഴ്ച നടന്ന സൂം മീറ്റിംഗിലൂടെ നടത്തിയ പരിപാടിയിലൂടെ കേരളത്തിന്‍റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആദരപൂര്‍വ്വം സമര്‍പ്പിച്ചതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ മുതിര്‍ന്ന നേതാവ് സോമന്‍ ബേബി, ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, മിഡില്‍ ഈസ്റ്റ് വൈസ് ചെയര്‍മാന്‍ പി.ഉണ്ണിക്യഷ്ണന്‍ ,വനിതാ വിഭാഗം ഭാരവാഹികളായ സിംല ജാസിം,സന്ധ്യ രാജേഷ് എന്നിവര്‍ സംയുക്തമായിറക്കിയ പത്രകുറിപ്പിലൂടെ അറിയിച്ചു.
കോവിഡ് കാലഘട്ടത്തില്‍ സര്‍വ്വ മേഖലകളിലും സ്തുത്യര്‍ഹവും സമാനതകളില്ലാത്തതുമായ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം എന്ന കൂട്ടായ്മയെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച സംഘടനകക്കുള്ള ഉപഹാരത്തിനായി ബഹ്റൈനില്‍ നിന്നും തെരഞ്ഞെടുത്തു. കൂട്ടായ്മയ്ക്ക് വേണ്ടി രക്ഷാധികാരി ബഷീര്‍ ആന്‍പിലായി പുരസ്കാരം ഏറ്റു വാങ്ങുകയും നന്ദി പ്രഭാഷണം നടത്തുകയും ചെയ്തു.ബഷീര്‍ ആന്‍പിലായി, കണ്ണൂര്‍ സുബൈര്‍, നജീബ് കടലായി,അന്‍വര്‍ കണ്ണൂര്‍, ഹാരിസ് പഴയങ്ങാടി തുടങ്ങി നിരവധി പേന്‍ മുന്‍നിരയിലുള്ള കൂട്ടായ്മയില്‍ ബഹ്റൈനിലെ ഒട്ടുമിക്ക സാമൂഹ്യപ്രവര്‍ത്തരും അഗങ്ങളാണ്.
ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയതിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള പുരസ്കാരം ബഹ്റൈന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗം ഭാരവാഹികളായ ദീപ ദിലീപിനും ബിന്ദു അജി യ്ക്കും നല്‍കി മന്ത്രി ആദരിച്ചു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറുന്നൂറിലധികം ആളുകള്‍ പന്‍കെടുത്ത പരിപാടിയില്‍ ഡബ്ള്യു. എം.സി.മിഡില്‍ ഈസ്റ്റ് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു . മറ്റു നേതാക്കളായ ശ്രീ ടി.കെ.വിജയന്‍, അബ്ദുല്‍ അസീസ് മാട്ടുവയില്‍, ഗ്ളോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഉപദേശക സമിതി ചെയര്‍മാന്‍ ഐസക് പട്ടാണി പറന്‍പില്‍ , ചാള്‍സ് പോള്‍,സന്തോഷ് കേട്ടേത്ത് തുടങ്ങി നിരവധി നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു.
ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ മുഖ്യ പ്രഭാഷകനായിരുന്നു. എസ്തര്‍ ഐസക്, ,മഞ്ജു, രേഷ്മ റെജി, റാണി ലിജീഷ്, ഷീല റെജി, സ്മിതജയന്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.