മനാമ: പണമിടപാടുകൾ പൂർണമായും ഡിജിറ്റൽ വത്കരിക്കുന്ന രാജ്യമാക്കി ബഹ്‌റൈനെ മാറ്റുന്നതിനുള്ള നിർദ്ദേശം പാർലമെന്റിൽ അംഗങ്ങൾ അവതരിപ്പിച്ചു. സർവീസസ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അലിയുടെ നേതൃത്വത്തിലാണ് അഞ്ച് എംപിമാർ നിർദേശം മുന്നോട്ടു വെച്ചത്. അടുത്ത ദശാബ്ദത്തിൽ പൂർണ്ണമായും പേപ്പർ കറൻസികൾ ഒഴിവാക്കി കൊണ്ട് ഇലക്ട്രോണിക് പെയ്മെന്റ് നടത്തണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. പണമില്ലാതെ പെയ്മെന്റ്കൾ നടത്തുമ്പോൾ എളുപ്പത്തിലും വേഗത്തിലും ഇടപാടുകൾ നടത്താൻ സാധിക്കുമെന്നും എംപിമാർ പറഞ്ഞു. പൂർണമായും പണ രഹിതമായ രാജ്യം വരുന്നതോടെ നികുതി തട്ടിപ്പും പണമിടപാടും കുറയ്ക്കാൻ സാധിക്കുമെന്ന് എംപിമാർ കൂട്ടിച്ചേർത്തു.
