bahrainvartha-official-logo
Search
Close this search box.

ആരോഗ്യ മേഖല കൈവരിച്ച നേട്ടങ്ങൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി

cabinet-meeting

മനാമ: രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉയർത്തിക്കാട്ടി. കഴിഞ്ഞ ദിവസം ടാസ്ക് ഫോഴ്സ് അംഗം ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുമായും ആരോഗ്യമന്ത്രി ഫാഈഖ ബിൻത് സയീദ് അൽ സാലിഹ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങൾ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആരോഗ്യ മേഖലകളിൽ തുടർച്ചയായി വികസനം നടത്തുന്നതിലൂടെ മെഡിക്കൽ മേഖലകളിൽ നേട്ടങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഇതിലൂടെ രാജ്യത്തിന്റ സേവന നിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് പ്രിൻസ് സൽമാൻ പറഞ്ഞു.

24 മണിക്കൂറും പ്രവർത്തിക്കുന്ന രാജ്യത്തിന്റെ 9 ആരോഗ്യ കേന്ദ്രങ്ങളിൽ സേവനങ്ങൾ നൽകുന്നവരുടെ സമർപ്പണത്തെ പ്രിൻസ് സൽമാൻ അഭിനന്ദിച്ചു. എസ് സി എച്ച്നെയും ആരോഗ്യ മന്ത്രാലയത്തെയും തുടർന്നും പിന്തുണയ്ക്കെണ്ടെതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഉയർത്തിക്കാട്ടി. ദേശീയ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കുകയും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുകയും ചെയ്ത പൗരന്മാരെയും പ്രവാസികളെയും അദ്ദേഹം അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!