മനാമ: എയ്ഡ്സ് രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട രണ്ടാം വർഷ മീറ്റിംഗ് ആരോഗ്യമന്ത്രി ഫഈഖ ബിൻത് സയീദ് അൽ സാലിഹ്ന്റെ നേതൃത്വത്തിൽ നടന്നു. എയ്ഡ്സ് പ്രതിരോധത്തിനായുള്ള പദ്ധതികൾ, ഉപസമിതികളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ യോഗം ചർച്ച ചെയ്തു. ആരോഗ്യ മന്ത്രാലയം രോഗ നിയന്ത്രണ വിഭാഗം മേധാവി ഡോ. അഡെൽ അൽ സയ്യദ്, “അസമത്വം അവസാനിപ്പിക്കുക, എയ്ഡ്സ് അവസാനിപ്പിക്കുക” എന്ന തലക്കെട്ടിൽ ഉന്നതതല യോഗത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. 2030 ഓടുകൂടി എയ്ഡ്സ് നിന്നും പൂർണമായും മുക്തി നേടണമെന്നും അസമത്വങ്ങൾ അവസാനിപ്പിക്കണമെന്നും റിപ്പോർട്ട് പറയുന്നു.