bahrainvartha-official-logo
Search
Close this search box.

നഗരവികസനത്തിൽ ബഹ്‌റൈൻ കൈവരിച്ച നേട്ടത്തെ പ്രകീർത്തിച്ച് യു എൻ പ്രതിനിധി സംഘം

Works Minister receives UN-Habitat delegation

മ​നാ​മ: ന​ഗ​ര​വി​ക​സ​ന​ത്തിൻറെ കാ​ര്യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ കൈ​വ​രി​ച്ച​ത്​ ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി​യെ​ന്ന്​ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ കീ​ഴി​ലെ മ​നു​ഷ്യ ആ​വാ​സ​കേ​ന്ദ്രം പ​ദ്ധ​തി റീ​ജ​ന​ൽ ഓ​ഫി​സ് ഡ​യ​റ​ക്​​ട​ർ ഇ​ർ​ഫാ​ൻ അ​ലി. പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​കാ​ര്യ, ന​ഗ​ര ആ​സൂ​ത്ര​ണ മ​ന്ത്രി എ​സ്സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലെ ച​ർ​ച്ച​ക​ൾ​ക്കാ​യി പ്ര​തി​നി​ധി​സം​ഘ​ത്തി​നൊ​പ്പ​മാ​ണ്​ അ​ദ്ദേ​ഹം ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ത്.

മ​നു​ഷ്യ​രാ​ശി​യു​ടെ സു​സ്ഥി​ര വി​ക​സ​ന​ത്തിൻറെയും അ​ഭി​വൃ​ദ്ധി​യു​ടെ​യും ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ളി​ലും മേ​ഖ​ല​ക​ളി​ലും മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത് തു​ട​രാ​നു​ള്ള താ​ൽ​പ​ര്യ​വും ഇ​ർ​ഫാ​ൻ അ​ലി അ​റി​യി​ച്ചു.മ​ന്ത്രാ​ല​യ​വും യു.​എ​ൻ മ​നു​ഷ്യ ആ​വാ​സ​കേ​ന്ദ്രം പ​ദ്ധ​തി​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തെ മ​ന്ത്രി എ​സ്സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫ്​ പ്ര​ശം​സി​ച്ചു.

ബ​ഹ്‌​റൈ​നി​ലെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​െൻറ ഏ​റ്റ​വും പ്ര​ധാ​ന ഘ​ട​ക​മാ​യ സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്​ രാ​ജ്യം പ്ര​ത്യേ​ക ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​എ​ൻ മ​നു​ഷ്യ ആ​വാ​സ​കേ​ന്ദ്രം പ​ദ്ധ​തി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ സ​ഹ​ക​ര​ണ​ത്തിൻറെ പ്രാ​ധാ​ന്യ​വും മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും ബ​ഹ്‌​റൈ​നി​ലെ ന​ഗ​ര​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും വി​ക​സി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്​​തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!