മ​നു​ഷ്യ​ക്ക​ട​ത്ത്: പ്രതികൾക്ക് പത്ത് വർഷം തടവും 2000 ദിനാർ പിഴയും

jail arrest

മനാമ: മ​നു​ഷ്യ​ക്ക​ട​ത്ത് കേസിൽ രണ്ട് പ്രതികൾക്ക് പത്ത് വർഷം തടവും 2000 ദിനാർ വീതം പിഴയും ശിക്ഷ വിധിച്ച് ഒന്നാം ഹൈ ക്രിമിനൽ കോടതി. ഇരയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാനുള്ള ചെലവുകൾ പ്രതികൾ വഹിക്കണമെന്നും ശിക്ഷാകാലാവധിക്ക് ശേഷം ഇരുവരെയും സ്ഥിരമായി നാടുകടത്താനും കോടതി നിർദ്ദേശിച്ചു.

സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രതികൾ ഇരയുമായി ബന്ധപ്പെട്ടത്. സ്പോൺസർമാരുടെ വീടുവിട്ട് മനാമയിലെ അപ്പാർട്ട്മെന്റ്ലേക്ക് എത്താൻ ഇവർ യുവതിയെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതനുസരിച്ച് അപ്പാർട്ട്മെന്റ് എത്തിയ യുവതിയുടെ മൊബൈൽ ഫോൺ പ്രതികൾ പിടിച്ചെടുക്കുകയും തടവിലാക്കുകയും ചെയ്തു. തുടർന്ന് ഒന്നാംപ്രതി രണ്ടാം പ്രതിയിൽ നിന്നും പണം വാങ്ങി യുവതിയെ കൈമാറി. ഇവർ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ യുവതിയെ നിർബന്ധിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇതിനിടെ പോലീസുമായി ബന്ധപ്പെടാൻ യുവതി ശ്രമിക്കുകയും പോലീസ് യുവതി താമസിച്ചിരുന്ന സ്ഥലത്ത് എത്തി ഇവരെ മോചിപ്പിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടനെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതായി മനുഷ്യ കടത്തുമായി ബന്ധപ്പെട്ട ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു. ഇരയുടെ മൊഴി രേഖപ്പെടുത്തുകയും യുവതിയെ അഭയകേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!