ശിഹാസിന്റെ വിയോഗത്തിൽ ബി.എം.കെ ബഹ്‌റൈൻ മണിയൂർ കൂട്ടായ്മ അനുശോചിച്ചു

New Project (87)

മനാമ: ബി.എം.കെ മെമ്പർ കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകൻ ശിഹാസിന്റെ അകാല വിയോഗത്തിൽ ബഹ്‌റൈൻ മണിയൂർ കൂട്ടായ്മ അനുശോചിച്ചു. ശിഹാസ് മണിയൂര്‍ തുറശ്ശേരിക്കടവ് പാലത്തിന് സമീപം പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടാണ് മരണപ്പെട്ടത്.

മണിയൂര്‍ മൂഴിക്കല്‍ ചീര്‍പ്പിനോട് ചേര്‍ന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് (6.45:pm ന്) ഫൂട്ബോള്‍ കളി കഴിഞ്ഞ് കൂട്ടുകാരോടൊന്നിച്ചു കുളിക്കാനിറങ്ങിയതായിരുന്നു. ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളേജില്‍ അവസാന വര്‍ഷ ബി കോം വിദ്യാര്‍ഥിയാണ് ഷിഹാസ്. മാതാവ്: ഷഹീദ സഹോദരങ്ങള്‍: നാദിര്‍, നദീര്‍, ഷഹബാസ്.

ശിഹാസിന്റെ പെട്ടെന്നുള്ള വേർപാടിൽ ദുഃഖാർത്തരായ കുടുംബത്തിന്റെ വിഷമത്തിൽ BMK രക്ഷാധികാരികളും, എക്സിക്യൂട്ടീവ് കമ്മിറ്റിയും പങ്കു കൊള്ളുന്നതായി ബഹ്‌റൈൻ മണിയൂർകൂട്ടായ്മ ചെയർമാൻ ബഷീർ VM. പ്രസിഡന്റ്‌ ശശി വള്ളിൽ, ആക്ടിംഗ് സെക്രട്ടറി സുധീർ പൂക്കണ്ടി, ട്രഷറർ ഷൈജു KM. എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!