മനാമ: മുഹറഖ് മലയാളി സമാജം ആഭിമുഖ്യത്തിൽ ബഹ്റൈനിൽ വർദ്ധിച്ചു വരുന്ന ഹൃദയാഘാത മരണത്തിനും ആത്മഹത്യ കൾക്കുമെതിരെ ഹൃദയതാളം ആരോഗ്യ ക്ലാസ്സും ആത്മഹത്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മുഹറഖ് കാസിനോ പാർക്കിനു സമീപമുള്ള ജാസിം അൽ ഷുക്ക്ർ മജ്ലിസിൽ ആയിരുന്നു പരിപാടി. നിരവധി ആളുകൾക്ക് ആശ്വാസമായ ക്ലാസിനോടനുബന്ധിച്ച് മെഡിക്കൽ ചെക്കപ്പും ഉണ്ടായിരുന്നു. ആരോഗ്യ ക്ലാസ്സിനും മെഡിക്കൽ ചെക്കപ്പിനും കിംസ് മെഡിക്കൽ സെന്റർ നേതൃത്വം നൽകി. ഡോക്ടർ ഹെന്റ്രി അഗസ്റ്റിൻ ആരോഗ്യ ക്ലാസ് നയിച്ചു. ആത്മഹത്യ കൾക്കെതിരെയുളള ബോധവൽക്കരണ ക്ലാസ് പ്രശസ്ത കൗൺസിലർ ലത്തീഫ് കോളിക്കൽ നേതൃത്വം നൽക. ഖലീഫ അൽ മഖ്വാവി കോന്റ്രാക്റ്റിങ് കമ്പനി ആയിരുന്നു പരിപാടിയുടെ സ്പോൺസർ. ഇതിനോടൊപ്പം എം എം എസ് സർഗ്ഗവേദി യുടെ കലാവിരുന്നും ഉണ്ടായിരുന്നു. ക്ലാസുകളുടെ ഉദ്ഘാടനം മുഹറഖ് മലയാളി സമാജം രക്ഷാധികാരി എബ്രഹാം ജോൺ നിർവ്വഹിച്ചു. പ്രസിഡന്റ് അനസ് റഹിം അധ്യക്ഷനായിരുന്നു. സെക്രട്ടറി സുജ ആനന്ദ് സ്വാഗതം ആശംസിച്ചു.
എം എം എസ് ഉപദേശക സമിതിയംഗം മുഹമ്മദ് റഫീക്ക്. ഖലീഫ അൽ മഖ്വാവി കോന്റ്രാക്റ്റിംഗ് കമ്പനി മാനേജർ സജിത്ത് കുമാർ അമ്പാടി എന്നീവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറി പ്രമോദ് കുമാർ നന്ദി പറഞ്ഞു.