bahrainvartha-official-logo
Search
Close this search box.

ജൂലൈ 2 മുതൽ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്ഥാനത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ബഹ്‌റൈൻ

new system

മനാമ: ബഹ്‌റൈനിൽ കോവിഡ് കേസുകളിൽ കുറവ് വന്നതിനെ തുടർന്ന് ജൂലൈ 2 വരെ തുടർന്ന് വന്നിരുന്ന ഭാഗിക നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌. കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങനെ അലേർട്ട് ട്രാഫിക് ലെവലുകളായി തിരിച്ചാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം ജൂലൈ 2 വെള്ളിയാഴ്ച മുതൽ യെല്ലോ ലെവലിലുള്ള ഇളവുകളോടെയാണ് സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാനാവുക.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും നിയന്ത്രണ വിധേയമായി മുന്നോട്ട് കൊണ്ടുപോകാനാണ് പുതിയ സിസ്റ്റം അവതരിപ്പിച്ചിരിക്കുന്നത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിനൊപ്പം തീവ്രപരിചരണ വിഭാഗത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ശരാശരി കേസുകളുടെ ശതമാനത്തെയും അടിസ്ഥാനമാക്കിയാണ് 4 വിഭാഗങ്ങൾ.

ഗ്രീൻ ലെവൽ: ശരാശരി ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി 14 ദിവസം രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ

യെല്ലോ ലെവൽ: ഏഴ് ദിവസത്തെ ശരാശരി ടി.പി.ആർ രണ്ടിനും അഞ്ചിനും ഇടയിലാണെങ്കിൽ

ഓറഞ്ച് ലെവൽ: നാല് ദിവസത്തെ ശരാശരി ടി.പി.ആർ അഞ്ചിനും എട്ടിനും ഇടയിലാണെങ്കിൽ

റെഡ് ലെവൽ: മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആർ എട്ടിന് മുകളിലാണെങ്കിൽ


പുതിയ ഉത്തരവ് പ്രകാരം ജൂലൈ 2 വെള്ളിയാഴ്ച മുതൽ നിലവിൽ വരുന്ന ‘യെല്ലോ’ ലെവലിലെ ഇളവുകൾ ഇവയാണ്:

കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു 14 ദിവസമായവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗത്തിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും വിവിധ സ്ഥലങ്ങളിൽ പ്രവേശനം അനുവദിച്ചു.

1. മാളുകൾ

2. റസ്റ്റോറന്റുകൾ, കഫേകൾ (ഇൻഡോർ, ഔട്ഡോർ സേവനങ്ങൾ)

3. സ്പോർട്സ് സെന്ററുകൾ, ജിംനേഷ്യം

4. നീന്തൽ കുളങ്ങൾ

5. അമ്യൂസ്മെന്റ് പാർക്ക്‌

6. ഇവന്റുകൾ, കോൺഫറൻസുകൾ

7. കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം

8. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ

9. സിനിമ (50 ശതമാനം മാത്രം പ്രവേശനം)

വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്​ഥലങ്ങൾ:

1. റീട്ടെയിൽ ഷോപ്പുകൾ

2. തനിച്ച്​ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ

3. വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങൾ

4. വീടുകളിൽ 30 പേരിൽ അധികമാകാത്ത പരിപാടികൾ

യെല്ലോ വിഭാഗത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം നടപ്പാക്കും.


ഉയർന്ന അലേർട്ട് ലെവലിൽ നിന്ന് താഴ്ന്നതിലേക്ക് മാറുന്നതിന് ഒരാഴ്ചയിൽ കുറയാത്ത കാലയളവിൽ ശരാശരി ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് തുടരേണ്ടിവരുമെന്ന് ടാസ്ക്ഫോഴ്സ് സൂചിപ്പിച്ചു. എന്നാൽ താഴ്ന്ന അലേർട്ട് ലെവലിൽ നിന്ന് ഉയർന്നതിലേക്ക് നീങ്ങുന്നത് ഉടനടി ആകാം. ഉദാഹരണത്തിന്, ഡാറ്റയുടെ ആവശ്യകത സൂചിപ്പിച്ചാൽ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി ഉയർന്നാൽ യെല്ലോ, ഓറഞ്ച് നിറങ്ങളിലൂടെ കടന്നുപോകാതെ ഗ്രീനിൽ നിന്ന് റെഡിലേക്കു നേരിട്ട് നീങ്ങാൻ കഴിയും.

ഓരോ അലേർട്ട് ലെവലിനും സജ്ജമാക്കിയിരിക്കുന്ന പരിധി ഡാറ്റയ്ക്കും വികാസങ്ങൾക്കും അനുസരിച്ച് മാറ്റത്തിന് വിധേയമാണെന്ന് ടാസ്ക്ഫോഴ്സ് സൂചിപ്പിച്ചു.


ഓറഞ്ച്​ ലെവൽ:

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:

1. വീടുകളിൽ ആറ്​ പേരെ മാത്രം പങ്കെടുപ്പിച്ച്​ ഒത്തുചേരൽ സംഘടിപ്പിക്കാം

2. വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക്​ പങ്കെടുക്കാം

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

1. 50 പേരെ പ​ങ്കെടുപ്പിച്ച്​ ഔട്ട്​ഡോർ ഈവൻറുകളും 30 പേരെ പങ്കെടുപ്പിച്ച്​ ഇൻഡോർ ഈവൻറുകളും നടത്താം

2. ഔട്ട്​ഡോർ സ്​പോർട്​സ്​ സെൻറുകൾ, സ്​പോർട്​സ്​ ഹാളുകൾ

3. ഷോപ്പിങ്​ മാളുകൾ

4. ബാർബർ ഡോപ്പുകൾ, സലൂണുകൾ, സ്​പാ (മാസ്​ക്​ എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)

5. സർക്കാർ സെൻററുകൾ

6. റസ്​റ്റോറൻറുകളിലും കഫേകളിലും ഔട്ട്​ഡോർ സേവനം 50 പേർക്ക്​, ഇൻഡോർ സേവനം 30 പേർക്ക്​

7. മാളുകൾക്ക്​ പുറത്തുള്ള ഷോപ്പുകൾ

8. ഔട്ട്​ഡോർ സിനിമ

9. ഔട്ട്​ഡോർ വിനോദ കേന്ദ്രങ്ങൾ

10. ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

സർക്കാർ സ്​ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക്​ വർക്ക്​ ഫ്രം ഹോം നടപ്പാക്കും. ഓഫീസിൽ എത്തുന്ന ജീവനക്കാർക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നിർബന്ധം.


റെഡ്​ ലെവൽ:

അടച്ചിടുന്ന മേഖലകൾ:

1. വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ പ്രവേശനം ഇല്ല; ഒാൺലൈൻ പഠനം മാത്രം (ഇൻറർനാഷണൽ പരീക്ഷകളിൽ പ​െങ്കടുക്കാം)

2. ഷോപ്പിങ്​ മാളുകൾ

3. മാളുകൾക്ക്​ പുറത്തുള്ള ഷോപ്പുകൾ

4. സലൂണുകൾ, സ്​പാ

5. സ്​പോർട്​സ്​ ഇനങ്ങളിലെ പൊതുജന പങ്കാളിത്തം

6. റസ്​റ്റോറൻറുകൾ, കഫേകൾ

7. സിനിമ

8. ഈവൻറുകളും കോൺഫറൻസുകളും

9. സ്​പോർട്​സ്​ സെൻററുകൾ, നീന്തൽക്കുളങ്ങൾ

10. വീടുകളിലെ സ്വകാര്യ പരിപാടികൾ

11. വിനോദ കേന്ദ്രങ്ങൾ

ഷോപ്പുകളിലും റസ്​റ്റോറൻറുകളിലും ഡെലിവറി, ടേക്​ എവേ മാത്രം. സർക്കാർ ഓഫീസുകളിൽ പ്രവേശനം വാക്​സിൻ എടുത്ത്​ ​ഗ്രീൻഷീൽഡ്​ ലഭിച്ചവർക്കും രോഗമുക്​തി നേടിയവർക്കും മാത്രം. സർക്കാർ സ്​ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക്​ വർക്ക്​ അറ്റ്​ ഹോം നടപ്പാക്കും. ഓഫീസിൽ എത്തുന്നവർക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നിർബന്ധം.


ഗ്രീൻ ലെവലിൽ വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്​ഥലങ്ങൾ:

1. ഷോപ്പുകൾ

2. ഷോപ്പിങ്​ മാളുകൾ

3. വീടുകളിൽ സ്വകാര്യ ചടങ്ങുകൾ

4. ഔട്ട്​ഡോർ ഈവൻറുകളും കോൺഫറൻസുകളും

5. സർക്കാർ ഓഫീസുകൾ

6. സ്​പോർട്​സ്​ സെൻററുകൾ, നീന്തൽക്കുളങ്ങൾ

7. വിനോദ കേന്ദ്രങ്ങൾ

8. ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

9. താൽപര്യമുള്ള കുട്ടികൾക്ക്​ വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ എത്താം

10. റസ്​റ്റോറൻറുകൾ, ക​ഫേകൾ

11. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

1. സിനിമ

2. ഇൻഡോർ ഈവൻറുകളും കോൺഫറൻസുകളും

3. ഇൻഡോർ സ്​പോർട്​സ്​


നിലവിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് എല്ലാ ലെവലിലും തുറക്കാൻ അനുമതി ഉണ്ട്.

എല്ലാ ലെവലിലും തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളവ:

  • ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, ഇറച്ചി ഉൽപ്പന്നങ്ങളും പച്ചക്കറികളും വിൽക്കുന്ന സ്റ്റോറുകൾ
  • ബേക്കറികൾ
  • ഇന്ധന, ഗ്യാസ് സ്റ്റേഷനുകൾ
  • ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി സർക്കുലർ പുറപ്പെടുവിക്കുന്ന ചില ആരോഗ്യ സേവനങ്ങൾ ഒഴികെ സ്വകാര്യ ആരോഗ്യ ക്ലിനിക്കുകൾബാങ്കുകളും കറൻസി എക്സ്ചേഞ്ച് സേവനങ്ങളും
  • കസ്റ്റമേഴ്‌സ് നേരിട്ട് ഉപഭോക്താക്കളെ അഭിമുഖീകരിക്കാത്ത സ്ഥാപനങ്ങളുടെയും കമ്പനികളുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ
  • വിതരണക്കാർക്ക് ഇറക്കുമതി, കയറ്റുമതി അനുമതി
  • ഓട്ടോമൊബൈൽ റിപ്പയർ, സ്പെയർ പാർട്സ് ഷോപ്പുകൾ
  • പ്രോസസ്സിംഗ്, നിർമ്മാണം, പരിപാലന മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾ
  • ഫാക്ടറികൾ
  • ടെലികോം ഓപ്പറേറ്റർമാർ
  • ഫാർമസികൾ

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!