മനാമ: ബഹ്റൈനില്‍ വേനല്‍ച്ചൂട് പ്രമാണിച്ച് എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന തൊഴില്‍ നിയന്ത്രണം ഇന്ന് ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തിൽ വന്നു. തൊഴില്‍നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഉച്ചസമയത്തെ തൊഴിലെടുപ്പിക്കുന്നവര്‍ക്കെതിരേ നടപടി കര്‍ശനമാക്കുമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ജമീല്‍ ഹുമൈദാന്‍ അറിയിച്ചു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12നും വൈകീട്ട് നാലിനും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി നിരോധിക്കുന്നതാണ് നിയമം. അമിത ചൂടിനെത്തുടർന്നുണ്ടാകുന്ന രോഗങ്ങളിൽനിന്നും മറ്റ് അപകടങ്ങളിൽനിന്നും തൊഴിലാളികളെ സംരക്ഷിക്കാനാണ് ഉച്ച വിശ്രമം.
നിയമം നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തീരുമാനം ബാധകമാകുന്ന സ്ഥാപനങ്ങൾ നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ തൊഴിൽ സൈറ്റുകളിൽ ഫീൽഡ് പരിശോധന നടത്തുകയും ചെയ്തു.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാൻ ഉച്ചവിശ്രമനിയമം ബന്ധപ്പെട്ട എല്ലാവരും കർശനമായി പാലിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ആവശ്യപ്പെട്ടു. നിർമാണപ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം തൊഴിൽ സമയം ക്രമീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനുള്ള ബഹ്റൈെൻറ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.