bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

New Project (93)

കോഴിക്കോട്: അസുഖബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്ന ബഹ്‌റൈൻ പ്രവാസി തലക്കുളത്തൂർ തട്ടറക്കാവിൽ ഷംസുദ്ദീൻ (46) നാട്ടിൽ നിര്യാതനായി. കെ എം സി സി ബഹ്‌റൈൻ അൽ അമാന സാമൂഹിക സുരക്ഷാ സ്കീം മെമ്പറായിരുന്നു. കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ ഇദ്ദേഹം ദീഘകാലം ബഹ്‌റൈനിൽ പ്രവാസജീവിതം നയിച്ചിരുന്നു. പിതാവ്: മൂസക്കോയ. മാതാവ്: നബീസ. ഭാര്യ: സീനത്ത്. മക്കൾ: സന ഖദീജ, അംന ഷെറിൻ, ശാമിർ അമാൻ. സഹോദരങ്ങൾ: നൗഷാദ്, ദിൽസ.

ഷംസുദ്ധീൻ തലക്കളത്തൂരിന്റെ വിയോഗത്തിൽ കെ എം സി സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കെ എം സി സിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതയും കെ എം സി സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കലത്തിങ്ങൽ എന്നിവർ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കാരങ്ങൾ നടത്തണമെന്നും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നും നേതാക്കൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!