മനാമ: ബഹറൈൻ ടെന്നീസ് ബോൾ ക്രിക്കറ്റ് പ്ലെയേഴ്സ് ചേർന്ന് മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തിൽ കേരള ഡിസ്ട്രിക്ട് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2019 സംഘടിപ്പിക്കുന്നു. Busaiteen ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചായിയിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലാണ് നടക്കുക.
വിജയികൾക്ക് ക്യാഷ് പ്രൈസ് കൂടാതെ ട്രോഫിയും മറ്റ് അവാർഡുകളും ഉണ്ടായിരിക്കുമെന്ന് സംഘാടകസമിതി കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്കായി ഷബീർ 37337440, സനോജ് 36445933 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.