മനാമ: ‘ഉന്നത വിദ്യാഭ്യാസം: കർത്തവ്യവും സാധ്യതകളും’എന്ന വിഷയത്തെ കുറിച്ച് ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി ജൂലൈ ഒമ്പതിന് നടത്തുന്ന ഓൺലൈൻ സെമിനാറിൻറെ പോസ്റ്റർ പ്രകാശനം ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, പ്രോഗ്രാം കോഒാഡിനേറ്റർ നിസാർ കുന്നംകുളത്തിങ്കൽ എന്നിവർ പങ്കെടുത്തു.
ബഹ്റൈൻ കേരളീയസമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വിചക്ഷണനും ഫാറൂഖ് കോളജ് പി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവിസ് എക്സാമിനേഷെൻറ അക്കാദമിക് തലവനുമായ ആഷിഫ് മുഖ്യപ്രഭാഷണം നടത്തും.
സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ www.learningradius.com എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബോബി പാറയിൽ (36552207), നിസാർ കുന്നംകുളത്തിങ്കൽ (35521007) എന്നിവരെ ബന്ധപ്പെടാം.