മനാമ: വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (WPMA) ബഹ്റൈൻ ചാപ്റ്റർ രണ്ടാമത് രക്തദാന ക്യാമ്പ് ജൂലൈ 2 വെള്ളിയാഴ്ച മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെട്ടു. 56 ൽ പരം അംഗങ്ങൾ പങ്കെടുത്തു. പങ്കാളികളായ മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
WPMA സംസ്ഥാന ഭരണ സമിതി അംഗമായ സൈഫുദ്ദീൻ കൈപ്പമംഗലം രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. WPMA യുടെ രക്ഷാധികാരികളിൽ ഒരാളായ അഭിലാഷ് അരവിന്ദ് സ്വാഗതം ചെയ്തു. സംസ്ഥാന ഭരണ സമിതി അംഗങ്ങളായ മുഹമ്മദ് സുധീർ, മാത്യു പി തോമസ്, ഷാജഹാൻ, മിനി, അനീഷ്, റിജാസ്, നവാസ് കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളായ ധനേഷ്, സിജു, യഹിയ ഖാൻ, റിനി മോൻ, ശ്രീജ തുടങ്ങിയവർ സന്നിഹിതരായിരുന്നു. രക്ഷാധികാരികളിൽ ഒരാളായ അബ്ദുൽ സലാം നന്ദിയും പറഞ്ഞു. ഓഗസ്റ്റ് 13ആം തീയതി WPMA ബഹ്റൈൻ ചാപ്റ്റർ മൂന്നാമത് രക്തദാന ക്യാമ്പ് മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടത്തുവാൻ പോകുന്ന വിവരം സംഘാടകർ ഈ അവസരത്തിൽ അറിയിക്കുകയും ചെയ്തു. ഈ മഹത്തായ രക്തദാന ക്യാമ്പിൽ ശാരീരികമായും മാനസികമായും പങ്കെടുത്ത എല്ലാവർക്കും WPMA യുടെ പേരിൽ എല്ലാവിധ നന്മകളും നേരുന്നതായി ഭാരവാഹികൾ അറിയിച്ചു.