bahrainvartha-official-logo
Search
Close this search box.

ഉറക്കത്തിനിടയിൽ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

mirsha

മനാമ: ഉറക്കത്തിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു. കുന്നമംഗലം കാരന്തൂർ മൊയ്തീൻ കുട്ടിയുടെ മകൻ മിർഷാ അബ്ദുല്ല (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ സുഹൃത്തുക്കൾ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബറിലാണ് മിർഷാ ബഹ്‌റൈനിൽ എത്തിയത്. സിത്രയിലെ ഒരു കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: റംലത്ത്. സഹോദരങ്ങൾ: മുഷ്താഖ്, മനാസില.

കെ എം സി സി മയ്യിത്തു പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!