മനാമ: സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഒന്നാം ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫക്ക് മൂന്ന് ആൺമക്കൾ ജനിച്ചു. കുട്ടികൾക്ക് നാസർ, ഈസ, സൽമാൻ എന്നിങ്ങനെ പേര് നൽകിയതായി ശൈഖ് ഖാലിദ് അറിയിച്ചു.