മനാമ: ക്യാപിറ്റൽ ഗവർണറേറ്റിലെ ജനസാന്ദ്രതയുള്ള റെസിഡൻഷ്യൽ ബ്ലോക്കിൽ യാത്രാ സംബന്ധമായ അടിസ്ഥാന സൗകര്യ വികസനത്തിനായി പുതിയ പദ്ധതികൾക്കൊരുങ്ങി നഗരാസൂത്രണ മന്ത്രാലയം. റോഡ് വിപുലീകരണവുമായി ബന്ധപ്പെട്ട പ്രധാന പ്രോജക്റ്റ് മുനിസിപ്പാലിറ്റി അഫയേഴ്സ്, നഗര ആസൂത്രണ മന്ത്രാലയം പ്രഖ്യാപിച്ചു. 12 മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കണമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഈസ്റ്റേൺ അസ്ഫൾട് ആൻഡ് മിക്സ്ഡ് കോൺക്രീറ്റ് കമ്പനിയുമായി മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു. 6,74,400 ദിനാർനാണ് കമ്പനി ടെൻഡർ നടപടിയിൽ ഒപ്പുവച്ചത്. കോവിഡ് മഹാമാരിക്കിടയിലും രാജ്യത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി മികച്ച പ്രവർത്തനങ്ങളാണ് ഭരണാധികാരികളുടെ നിശ്ചയദാർഢ്യത്തിൽ വിവിധ മന്ത്രാലയങ്ങൾ മുഖേന നടത്തിവരുന്നത്.