കോവിഡിനെതിരെ അലംഭാവം അരുത്; ജാഗ്രത കൈവെടിയരുതെന്ന് ഓർമ്മപ്പെടുത്തി പോലീസ് ഡയറക്ടറേറ്റ്സ്

violations

മനാമ: ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ കോവിഡ്നെതിരായ മുൻകരുതൽ നടപടികൾ തുടരണമെന്ന് പോലീസ് ഡയറക്ടറേറ്റുകൾ  ആവശ്യപ്പെട്ടു. സംയുക്ത ഉത്തരവാദിത്തമെന്ന നിലയിൽ രാജ്യത്തെ പൗരന്മാരും പ്രവാസികളും ഇടപഴകണമെന്ന  പൊതു സുരക്ഷയുടെ പ്രാധാന്യം ഉദ്യോഗസ്ഥർ  ഉയർത്തിക്കാട്ടി. കോവിഡിനെതിരായ പോരാട്ടത്തിൽ പൊതു അവബോധമാണെന്ന് പ്രധാനമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

നി​ല​വി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. എ​ന്നാ​ൽ, രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ൽ പ്രഖ്യാപിച്ച ഇ​ള​വു​ക​ൾ പ​ല​തും ഇ​ല്ലാ​താ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മു​ണ്ട്. ഇ​ള​വു​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​നൊ​പ്പം മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ പു​ല​ർ​ത്ത​ണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പാ​ലി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കിയിരുന്നു.

മുൻകരുതൽ നടപടികളുടെ ലംഘനങ്ങൾ തടയുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ ഡയറക്ടറേറ്റുകൾ  നിയമനടപടികൾ തുടരും. കോവിഡ് വ്യാപനത്തിനെതിരെ ഗവർണറേറ്റുകളിലെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെയും പോലീസ് ഡയറക്ടറേറ്റുകൾ ആവശ്യമായ നടപടികൾ  സ്വീകരിക്കുന്നുണ്ട്.

സാമൂഹിക അകലം പാലിക്കാത്തതിനായി ഇതുവരെ മൊത്തം 11,362 നടപടികളാണ് സ്വീകരിച്ചത്. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തത്തിന് രജിസ്റ്റർ  ചെയ്‌ത നിയമ ലംഘനങ്ങൾ  93,511 ആയി. ജൂൺ 1 വരെ 13065 ബോധവൽക്കരണ പ്രവർത്തനങ്ങലും നടത്തിയിട്ടുണ്ട്. 

സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് സർക്കാർ കെട്ടിടങ്ങളിലും റോഡുകളിലും 3,46,201 അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി. സ്വകാര്യമേഖലയിലും പൊതുമേഖലയിലും 2,258 വ്യക്തികൾക്ക് പരിശീലനം നൽകുകയും ചെയ്തു. മഹാമാരിയുടെ തുടക്കം മുതൽ ദേശീയ ആംബുലൻസ് സെന്റർ ഒരു പ്രത്യേക ടീം വഴി 17,204 വൈറസുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്തു. ഗതാഗത ഡയറക്ടറേറ്റ് 10,4276 കേസുകൾ കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!