മനാമ: ജോലിക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് ബഹ്‌റൈനിൽ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കാറളം തെക്കൂട്ട് വീട്ടിൽ കുട്ടൻറെ മകൻ സുബീഷ് (38) ആണ് മരിച്ചത്. സ്റ്റീൽ ഫാബ്രിക്കേഷൻ രംഗത്ത് ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: മണി. സഹോദരങ്ങൾ: സുമേഷ്, രേണുക.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ നടപടിക്രമങ്ങൾ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബികെഎസ്എഫ്) കമ്യുണിറ്റി ഹെല്പ് ലൈൻ മുഖേന നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു.