bahrainvartha-official-logo
Search
Close this search box.

ശൈ​ഖ്​ ഈ​സ ബി​ൻ സ​ൽ​മാ​ൻ സ്ട്രീ​റ്റിന്റെ മോടികൂട്ടൽ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി

isa bin salman street

മ​നാ​മ: ശൈ​ഖ്​ ഈ​സ ബി​ൻ സ​ൽ​മാ​ൻ സ്ട്രീ​റ്റിന്റെ ഇ​രു​വ​ശ​ത്തും ത​ണ​ൽ മ​ര​ങ്ങ​ളും ചെ​ടി​ക​ളും വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തിന്റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യ​താ​യി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ ഷാ​ഖി​യ ഹു​മൈ​ദാ​ൻ അ​റി​യി​ച്ചു.

ഉ​മ്മു​ൽ ഹ​സം ജംഗ്ഷൻ മു​ത​ൽ ടൂ​ബ്ലി  ജംഗ്ഷൻ വ​രെ​യുള്ള ആദ്യഘട്ടമാണ് പൂർ​ത്തി​യാ​യ​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും പ്ര​ധാ​ന തെ​രു​വു​ക​ളി​ലെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നും സ​ർ​ക്കാരും  മ​ന്ത്രാ​ല​യ​വും പു​ല​ർ​ത്തു​ന്ന ജാ​ഗ്ര​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. രാ​ജ്യ​ത്തെ പ​ച്ച​പ്പ്​ വ​ർ​ദ്ധി​പ്പി​ക്കു​ക​യും അ​തു​വ​ഴി സു​സ്ഥി​ര വി​ക​സ​ന​വു​മാ​ണ് മ​ന്ത്രാ​ല​യം ​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

രാ​ജ്യ​ത്തിന്റെ  വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ തെ​രു​വു​ക​ളി​ലും പ്ര​ധാ​ന ക​വ​ല​ക​ളി​ലും മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച്​ ത​ണ​ലൊ​രു​ക്കുന്നതാണ് ​പ​ദ്ധ​തി. പ​രി​സ്ഥി​തി കാ​ര്യ സു​പ്രീം കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ രാ​ജ്യ​ത്തെ കാ​ലാ​വ​സ്ഥ​യ്ക്കും പ​രി​സ്ഥി​തി​യ്ക്കും അ​നു​യോ​ജ്യ​മാ​യ സ​സ്യ​ങ്ങ​ളും വൃ​ക്ഷ​ങ്ങ​ളും തിര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​തു കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും താ​പ​നി​ല കു​റ​യ്ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക സ​സ്യ​ങ്ങ​ളു​ടെ ജൈ​വ​വൈ​വി​ധ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്ന്​ ഷാ​ഖി​യ ഹു​മൈ​ദാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തിന്റെ  ഭാ​ഗ​മാ​യാ​ണ്​ ശൈ​ഖ്​ ഈ​സ ബി​ൻ സ​ൽ​മാ​ൻ സ്ട്രീ​റ്റി​ൽ മ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത്. റോ​ഡിന്റെ വി​ക​സ​ന​വും സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​വും മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. 2023ൽ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2,520 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തീ​ർ​ണ​ത്തി​ലും 2,600 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ്​ ആ​ദ്യ​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. 320 പൂ​മ​ര​ങ്ങ​ളും ഇ​വി​ടെ ന​ട്ടു​പി​ടി​പ്പി​ച്ചിട്ടുണ്ട്. ആ​ൽ, വേ​പ്പ്, അ​ക്കേ​ഷ്യ തു​ട​ങ്ങി​യ ത​ണ​ൽ മ​ര​ങ്ങ​ളും ചെ​മ്പ​ര​ത്തി​യും ഇ​രു​വ​ശ​ങ്ങ​ളി​ലും  നട്ടുപിടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!