മനാമ: കേരളത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീധന പീഢന മരണങ്ങൾക്കെതിരെ ഒരു ഫോട്ടോസ്റ്റോറിയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് പവിഴ ദ്വീപിലെ പ്രവാസികളായ ഒരു കൂട്ടം യുവതിയുവാക്കൾ.”സംസ്കാരം എന്ന കഴുകൻ” എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടൊസ്റ്റോറിയുടെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അച്ചു അരുൺ രാജാണ്. രോഷിണി എം രവീന്ദ്രൻ ക്രീയേറ്റിവ് ഹെഡ് ആയി പ്രവർത്തിച്ചിരുന്ന ഫോട്ടോസ്റ്റോറി ക്യാമറയിൽ പകർത്തിയിരിക്കുന്നത് കിരീടം ഉണ്ണിയാണ്. ഹൃദ്യ ബിജു, നിമൽ, വിനോദ് ദാസ്, പ്രതിമ മേനോൻ എന്നിവർ വേഷമിട്ടിരിക്കുന്ന ഫോട്ടൊസ്റ്റോറി ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. സ്ത്രീകളെ വെറും കച്ചവട വസ്തുവായി പ്രദർശിപ്പിച്ച് നിലവാരം അനുസരിച്ച് ഒരു വില പറഞ്ഞുറപ്പിക്കുന്നതാണോ നമ്മുടെ സാംസ്‌ക്കാരവും പാരമ്പര്യവും എന്ന ചോദ്യമാണ് ഫോട്ടൊസ്റ്റോറിയിലൂടെ യുവ തലമുറ ചോദിക്കുന്നത്.
വീഡിയോ കാണാം: