തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന നടപടികൾക്കെതിരെ ബി ജെ എ അപലപിച്ചു

BJA

മനാമ: സമൂഹത്തെ വികസിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ സുസ്ഥിര വികസനങ്ങൾ മുന്നോട്ട് നയിക്കുന്നതിനും ബഹ്‌റൈൻ പത്രങ്ങളും ദേശീയ മാധ്യമങ്ങളും വഹിക്കുന്ന മഹത്തായ പ്രവർത്തനങ്ങളെ ബഹ്‌റൈൻ ജേണലിസ്റ്റ് അസോസിയേഷന്റെ ഡയറക്ടർ ബോർഡ് അഭിനന്ദിച്ചു.

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളായി പ്രചരിച്ചിരുന്ന തെറ്റായ  ആരോപണങ്ങളെക്കുറിച്ചും ബി‌ ജെ‌ എ യുടെ ബോർഡ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.  പ്രചരിച്ചിരുന്ന വാർത്തകൾ അടിസ്ഥാനരഹിതവും സ്വീകാര്യമല്ലാത്തതുമാണെന്നും ബോർഡ് അംഗങ്ങൾ പറഞ്ഞു. ബഹ്‌റൈൻ മാധ്യമപ്രവർത്തകരെ രാജ്യദ്രോഹപരമായി അപകീർത്തിപ്പെടുത്തുകയും അവരുടെ പ്രശസ്തി ദുർബലപ്പെടുത്തുകയും ചെയ്യുകയാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ  ചെയ്യുന്നതെന്നും അംഗങ്ങൾ പറഞ്ഞു.

മാധ്യമങ്ങളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനും പത്ര സമൂഹത്തെ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങളെ ബി‌ ജെ‌ എ ഡയറക്ടർ ബോർഡ് ശക്തമായി അപലപിച്ചു. കൊറോണ വൈറസ്  നിലനിൽക്കുന്നത് കാരണം ബോർഡിൻ്റെ തിരഞ്ഞെടുപ്പ് ആറുമാസത്തേയ്ക്ക്  നീട്ടിവെച്ചതായും സമിതി അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!