ഇന്ന് ഇറാഖിലെ മൊസൂൾ പട്ടണത്തിനടുത്ത് കടത്തുബോട്ട് മുങ്ങി 55 പേർ മരിച്ചു . കുർദിഷ് പുതു വത്സരം പ്രമാണിച്ച് അടുത്തുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഉല്ലാസയാത്ര പോയവരാണ് അപകടത്തിൽ പെട്ടത് . നീന്തൽ അറിയാത്ത സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ ഏറെയും .