മനാമ: രാജ്യത്തെ മാധ്യമ പ്രവർത്തകർക്ക് രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ നൽകുന്ന പിന്തുണയെ സ്പീക്കർ ഫൗസിയ ബിന്ത് അബ്ദുള്ള സൈനാൽ പ്രശംസിച്ചു. മാധ്യമ പ്രവർത്തകർക്ക് ഉത്തരവാദിത്തത്തോടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അടിത്തറ ഒരുക്കികൊടുത്തത് രാജാവ് ആണെന്നും സ്പീക്കർ പറഞ്ഞു. രാജകുമാരനും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും മാധ്യമപ്രവർത്തകർക്കായുള്ള നിരന്തരമായ പ്രവർത്തനങ്ങളെയും സ്പീക്കർ പ്രശംസിച്ചു. ബഹ്‌റൈൻ മാധ്യമങ്ങളിൽ പ്രബുദ്ധതയും ദേശസ്‌നേഹവും വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നടത്തുന്ന പ്രവർത്തനങ്ങളെയും സ്പീക്കർ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ വികസന ശ്രമങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന നിർണായകമായ പങ്കിനെയും സ്പീക്കർ പ്രശംസിച്ചു. രാജ്യ സേവനത്തിനായും രാജ്യത്തിന്റെ വളർച്ചയ്ക്കായും ദേശീയ മാധ്യമങ്ങളും പത്രപ്രവർത്തകരും നടത്തുന്ന പ്രവർത്തനത്തെയും രാജകീയ നിർദേശങ്ങളെ പിന്തുണച്ചുകൊണ്ടുള്ള മാധ്യമ പ്രവർത്തനത്തെയും ഫൗസിയ ബിന്ത് പ്രശംസിച്ചു. കൗൺസിൽ ഓഫ് റെപ്രസെന്റ്റ്റീവ്സ് മാധ്യമ സ്വാതന്ത്ര്യത്തിനെ പിന്തുണയ്ക്കുന്നതായും സ്പീക്കർ പറഞ്ഞു.
മാധ്യമ പ്രവർത്തന മേഖല വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളെ കൗൺസിൽ അംഗങ്ങൾ പിന്തുണയ്ക്കുന്നുവെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.