bahrainvartha-official-logo
Search
Close this search box.

മു​ഹ​റ​ഖ്​ ക്ല​ബി​ന് സ​മീ​പ​ത്തെ പാ​ത​ ‘അഹമ്മദ് ബിൻ സൽമീൻ അവന്യൂ​’ ആയി നാമകരണം ചെയ്തു

New Project - 2021-07-08T164211.668

മു​ഹ​റ​ഖ്​ ക്ല​ബി​ന് സ​മീ​പ​ത്തെ പാ​ത​ക്ക്​ ‘അ​ഹ​മ്മ​ദ് ബി​ൻ സ​ൽ​മീ​ൻ അ​വ​ന്യൂ​’ എ​ന്ന്​ പേ​ര് ന​ൽ​കി. അ​ന്ത​രി​ച്ച ഫു​ട്​​ബാ​ൾ താ​രം അ​ഹ​മ്മ​ദ് ബി​ൻ സ​ൽ​മീന്റെ പേ​ര്​ പാ​തയ്ക്ക്​ ന​ൽ​ക​ണ​മെ​ന്ന്​ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ​ മു​ഹ​റ​ഖ്​ ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ അ​ഹ​മ്മ​ദ് ബി​ൻ അ​ലി ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീഫ നാ​മ​ക​ര​ണ ബോ​ർ​ഡ്​ അ​നാ​ച്ഛാ​ദ​നം ചെ​യ്​​തു.

മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​ർ സ​ൽ​മാ​ൻ ബി​ൻ ഈ​സ ബി​ൻ ഹി​ന്ദി അ​ൽ മ​ന്നാ​യ്, അ​ഹ​മ്മ​ദ് ബി​ൻ സ​ൽ​മീന്റെ മ​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.രാ​ജ്യ​ത്തെ കാ​യി​ക​രം​ഗ​ത്തി​ന്​ അ​ഹ​മ്മ​ദ് ബി​ൻ സ​ൽ​മീ​​ൻ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച്​ പാ​തയ്ക്ക് ​ അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര്​ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച ഹ​മ​ദ്​ രാ​ജാ​വി​​ന്​ മു​ഹ​റ​ഖ്​ ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ ന​ന്ദി പ​റ​ഞ്ഞു. രാജ്യത്തെ എല്ലാ കായികതാരങ്ങൾക്കും മാന്യമായ പിന്തുണ രാജ്യം നൽകുന്നതാണ് അദ്ദേഹം പറഞ്ഞു. മരണപ്പെട്ട മുഹമ്മദ് അഹമ്മദ് സൽമീന്റെ മകൻ തൻ്റെ പിതാവിന് നൽകിയ ആദരവിന് നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!