സ്വ​യം​ഭ​ര​ണ​ സം​വി​ധാ​നം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്ന് ഡോ. ​ജ​ലീ​ല അ​ൽ സായിദ്

Dr Jalila al sayed

മനാമ: സ്വ​യം​ഭ​ര​ണ​ സം​വി​ധാ​നം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ കൂടുതൽ ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്ന്​ പ്രൈ​മ​റി ഹെ​ൽ​ത്​ സെൻറ​റു​ക​ൾ​ക്കാ​യു​ള്ള സി.​ഇ.​ഒ ഡോ. ​ജ​ലീ​ല അ​ൽ സാ​യി​ദ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കാ​ര്യ​ക്ഷ​മ​ത​യും ഉ​യ​ർ​ന്ന നി​ല​വാ​ര​വു​മു​ള്ള ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ്ര​ഥ​മ​ശു​ശ്രൂ​ഷ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യ ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും രോ​ഗി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ ചി​കി​ത്സാ​സാ​ധ്യ​ത​ക​ൾ ഒ​രു​ക്കാ​നും ‘ഫാ​മി​ലി മെ​ഡി​സി​ൻ’ രീ​തി​യു​ടെ ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും സ്വ​യം​ഭ​ര​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും.

ഇ​തി​നു​ പു​റ​മേ, നാ​ഷ​ന​ൽ ഹെ​ൽ​ത്​ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ആ​രോ​ഗ്യ പ​രി​ര​ക്ഷ ശൃം​ഖ​ല​ക​ൾ സ്ഥാ​പി​ക്കുമെന്നും ഹെ​ൽ​ത്​ സെൻറ​റു​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി വി​ല​യി​രു​ത്തി​യ​താ​യും ​​​ജ​ലീ​ല അ​ൽ സാ​യി​ദ് പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ദേ​ശീ​യ ആ​രോ​ഗ്യ​പ​ദ്ധ​തി​ക്ക് അ​നു​സൃ​ത​മാ​യി സ്വ​യം​ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്​ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യും ​​​ജ​ലീ​ല അ​ൽ സാ​യി​ദ് പറഞ്ഞു.

പ​ദ്ധ​തി ആ​രം​ഭി​ച്ച്​ ഒ​രു വ​ർ​ഷം പിന്നിട്ടപ്പോൾ വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ഡോ. ​ജ​ലീ​ല അ​ൽ സാ​യി​ദ് പറഞ്ഞു. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം,പ്ര​മേ​ഹം, സ്​​ത​നാ​ർ​ബു​ദം , കാ​ൻ​സ​ർ, കൊ​ള​സ്​​ട്രോ​ൾ, വൃ​ക്ക​രോ​ഗം, നേ​ത്ര​രോ​ഗം തുടങ്ങിയവ ഈ കാലയളവിൽ കണ്ടെത്തിയതായും ​​​ജ​ലീ​ല പറഞ്ഞു. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 2,231 ആ​യ​താ​യും സി.​ഇ.​ഒ പ​റ​ഞ്ഞു. 465 ഡോ​ക്​​ട​ർ​മാ​ർ, 566 ന​ഴ്‌​സു​മാ​ർ, 813 അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​ർ, 292 അ​ഡ്​​മി​നി​സ്ട്രേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. നി​ല​വി​ൽ രാ​ജ്യ​ത്തെ ഒ​മ്പ​ത്​ ഹെ​ൽ​ത്​ സെൻറ​റു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഹെ​ൽ​ത്​ സെൻറ​റു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 2021ൽ 36 ​ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യും ജ​ലീ​ല അ​ൽ സാ​യി​ദ് പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!