മനാമ: മയക്കുമരുന്ന് കൈവശം വെച്ചതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് 29 വയസ്സുള്ള ഒരു പുരുഷനേയും 27 വയസ്സുള്ള ഒരു സ്ത്രീയേയും അറസ്റ്റ് ചെയ്തു. ലഹരി കടത്തുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്‌ഥർ അന്വേഷണം നടത്തിയത്. പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു. കേസ് പബ്ലിക് പ്രോസിക്യൂഷന് സമർപ്പിക്കാനുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.