ഫോൺ കോളുകൾ വഴി ബാങ്ക് തട്ടിപ്പ്: 11 ഏഷ്യക്കാർ പിടിയിൽ

online fraud

മനാമ: രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഫോൺ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും ആളുകളിൽ നിന്ന് പണം തട്ടിയവരെ പിടികൂടി. 20നും 40നും ഇടയിൽ പ്രായമുള്ള 11 ഏഷ്യക്കാരെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഉദ്യോഗസ്‌ഥർ അറസ്റ്റ് ചെയ്തത്.

പ്രതികൾ നിരവധി ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും അജ്ഞാത ഫോൺ നമ്പറുകൾ ഉപയോഗിച്ച് പലവിധ കാരണങ്ങളാൽ ഉപഭോക്താക്കളെ കബളിപ്പിച്ചു OTP നമ്പർ കൈവശപ്പെടുത്തി ബഹ്‌റൈന്  പുറത്തേക്ക് പണം കൈമാറുകയും ചെയ്‌തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികൾ നിരന്തരമായി ലഭിച്ചതോടെയാണ് ഉദ്യോഗസ്‌ഥർ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ അവസാനമാണ്  പ്രതികളെ പിടികൂടിയത്. കേസ് പബ്ലിക് പ്രോസിക്യൂഷന് സമർപ്പിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!