മനാമ: ശിവഗിരി മഠത്തിന്റെ മുൻ പ്രസിഡന്റ് സ്വാമി പ്രകാശന്ദയുടെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ അനുശോചനം രേഖപ്പെടുത്തി. ശ്രീനാരായണ ഗുരുദേവൻ നേരിട്ട് തിരഞ്ഞെടുത്ത ശിഷ്യൻ എന്ന നിലയിൽ എക്കാലവും സ്വാമി ജനങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കും. ഗുരുദേവ ദർശങ്ങളെ ലോകം മുഴുവൻ വ്യാപിപ്പിക്കാൻ അക്ഷീണ പ്രവർത്തനം നടത്തിയ വ്യക്തി ആയിരുന്നു സ്വാമി. ദീർഘകാലം ശിവഗിരി മഠത്തിന്റെ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം മൂലം എല്ലാ വിഭാഗം ജനങ്ങളെയും ശിവഗിരി മഠത്തോട് അടുപ്പിക്കാൻ സാധിച്ചു എന്നും അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.