മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ മലര്‍വാടി വിഭാഗം യൂ. പി വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം അവ്വാബ് സുബൈര്‍ (ഇന്ത്യന്‍ സ്‌കൂള്‍) കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നക്ഷത്ര രാജ്, ആര്യന്‍ വാഴപ്പിള്ളി എന്നിവര്‍ പങ്കിട്ടു. മൂന്നാം സ്ഥാനം അമീന്‍ നൗഷാദ്, ജേക്കബ് ജോണ്‍, സുമാന ആയിഷ ഇര്‍ഷാദ്, ശശാങ്കിത് രൂപേഷ്, ഹാനിയ അഫ്രിന്‍, (ഇന്ത്യന്‍ സ്‌കൂള്‍) അസ്മി മുഹമ്മദ്, മുഹമ്മദ് നൗഷിന്‍ (അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍) ആഷ്ലിന്‍ അന്നാ (ഇബ്‌നുല്‍ ഹൈതം സ്‌കൂള്‍) എന്നിവര്‍ പങ്കിട്ടു.
ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ മലര്‍വാടി കണ്‍വീനര്‍മാരായ നൗമല്‍, സമീറ നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ എഴുപതോളം കുട്ടികള്‍ പങ്കെടുത്തു.