bahrainvartha-official-logo
Search
Close this search box.

മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നത് തുടരണമെന്ന് പോലീസ് ഡയറക്ടറേറ്റുകൾ

New Project - 2021-07-13T104723.865

മനാമ: COVID-19 നെതിരായ പ്രതിരോധ നടപടികൾ തുടരണമെന്ന് ഗവർണറേറ്റുകളിലെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെയും പോലീസ് ഡയറക്ടറേറ്റുകൾ അഭ്യർത്ഥിച്ചു. കൊറോണ വൈറസ് വ്യാപനത്തിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് തുടരുകയാണ്. സാമൂഹിക അകലം ഉറപ്പാക്കാൻ മൊത്തം 11,567 നടപടിക്രമങ്ങളാണ് സ്വീകരിച്ചത്; അതേസമയം, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ഇതുവരെ 95,787 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു, 13,397 ബോധവൽക്കരണ പ്രവർത്തനങ്ങൾ ജൂലൈ 7 വരെ നടത്തിയതായും മന്ത്രാലയം അറിയിച്ചു.

അതേ കാലയളവിൽ, സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് സർക്കാർ കെട്ടിടങ്ങളുടെയും റോഡുകളുടെയും 3,52,472 അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ഇതിനായി സ്വകാര്യ മേഖലയിലും പൊതുമേഖലയിലും 2271 വ്യക്തികൾക്ക് പരിശീലനം നൽകുകയും ചെയ്തു.

മഹാമാരിയുടെ തുടക്കം മുതൽ, ദേശീയ ആംബുലൻസ് സെന്ററിന്റെ പ്രത്യേക ടീം വഴി 17,270 കോവിഡ് കേസുകൾ കൈകാര്യം ചെയ്തു, ഗതാഗത ഡയറക്ടറേറ്റ് 1,04,681 കേസുകളും കൈമാറിയാതായി ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!