ക്ഷേമരാഷ്ട്ര നിർമാണത്തിൽ വിദ്യാർഥികൾ ക്രിയാത്മക പങ്ക് വഹിക്കണം: നജ്ദ റൈഹാൻ

IMG-20210714-WA0142

മനാമ: ക്ഷേമരാഷ്ട്ര നിർമാണത്തിൽ വിദ്യാർഥികൾക്ക് ക്രിയാത്മക പങ്ക് വഹിക്കാനുണ്ടെന്ന് ഫ്രറ്റേണിറ്റി കേരള പ്രസിഡൻ്റ് നജ്ദ റൈഹാൻ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കുമ്പോഴാണ് ഒരു ക്ഷേമരാഷ്ട്രം ഉണ്ടാകുന്നത്. ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ വിദ്യാർഥി വിഭാഗമായ ടീൻ ഇന്ത്യ ബഹ്റൈൻ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പായ സമ്മർ സ്പാർക്ക് 2021, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ഷദ ഷാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രശസ്ത കൗൺസിലർ സമീർ മുഹമ്മദ് വിദ്യാർഥികളുമായി സംവദിച്ചു. ക്യാമ്പ് കൺവീനർ നൂറ ടീച്ചർ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. യാസീൻ മുനീറിന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ഹനാൻ ശരീഫ് സ്വാഗതവും നുസ്ഹ കമറുദീൻ നന്ദിയും പറഞ്ഞു.
ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ കൗമാര വിദ്യാർഥികളുടെ വ്യക്തിത്വ വികാസം, ധാർമിക ശിക്ഷണം, കരിയർ ഗൈഡൻസ്, കലാകായിക മേഖല തുടങ്ങിയവയിൽ പരിശീലനം നൽകുമെന്ന് ടീൻ ഇന്ത്യ ബഹ്റൈൻ കോഡിനേറ്റർ മുഹമ്മദ് ഷാജി അറിയിച്ചു.

ക്യാമ്പിൻ്റെ രണ്ടാമത് സെഷൻ ജൂലൈ 17 ശനിയാഴ്ച 11 മണിക്ക് നടക്കും. എസ്.ഐ.ഒ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് അംജദ് അലി വിദ്യാർഥികളോട് സംവദിക്കും. സമീറ നൗഷാദ്, സബീഹ ഫൈസൽ, ഷൈമില നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!