മനാമ: കൊറോണ വൈറസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സായാനി പ്രശംസിച്ചു. രാജ്യത്തെ ലോകാരോഗ്യ സംഘടന പ്രതിനിധിയായ ഡോ. തസ്നിം അതത്രയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി പ്രശംസയറിയിച്ചത്. യോഗത്തിൽ ആരോഗ്യമന്ത്രി ഫഈഖ ബിൻത് സയീദ് അൽ സലേഹും പങ്കെടുത്തു.
ആരോഗ്യ-മെഡിക്കൽ സേവനങ്ങൾ വികസിപ്പിക്കുന്നതിലും പകർച്ചവ്യാധികളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നതിനുമുള്ള ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. കൊറോണ വൈറസ്സിനെ നേരിടുന്നതിനുള്ള രാജ്യങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ലോകാരോഗ്യ സംഘടനയുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. മഹാമാരിയെ നേരിടാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ നടത്തിയ വിജയകരമായ ശ്രമങ്ങളെ ലോകാരോഗ്യ സംഘടന പ്രതിനിധിയായ ഡോ. തസ്നിം അതത്ര പ്രശംസിച്ചു.