മനാമ: ബഹ്‌റൈൻ ജേണലിസ്റ്റ് അസോസിയേഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അൽ അയ്യം എഡിറ്റർ ഇൻ ചീഫ് ഈസ അൽ ഷൈജിക്ക് ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സലേഹ് അൽ സലേഹ് അഭിനന്ദനങ്ങൾ അറിയിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിജെഎ ബോർഡ് അംഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും മാധ്യമ പ്രവർത്തനം രാജ്യത്ത് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ദേശീയ പ്രശ്‌നങ്ങൾ, ദേശീയ താല്പര്യങ്ങൾ, സുരക്ഷാ സ്ഥിരത, വികസന മുന്നേറ്റങ്ങൾ എന്നിവ ലോകത്തിനു മുന്നിൽ രേഖപ്പെടുത്തുന്നതിൽ ബിജെഎയുടെ ഉത്തരവാദിത്തപരവും ക്രിയാത്മകവുമായ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിലും ദേശീയ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതിലും ബഹ്‌റൈൻ മാധ്യമപ്രവർത്തകരുടെ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. സർക്കാരിന്റെ നിയമനിർമ്മാണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ ദേശീയ മാധ്യമങ്ങൾ വഹിച്ച പങ്കിനെ അൽ സലേഹ് അഭിനന്ദിച്ചു. എഴുത്തുകാരെയും കോളമിസ്റ്റുകളെയും രാജ്യ പുരോഗതിക്കായുള്ള അവരുടെ മികച്ച ലേഖനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.