മനാമ: ശരിയായ രക്ഷാകർതൃത്വം സംബന്ധിച്ച് മാർഗനിർദേശങ്ങൾ നൽകുന്ന ‘ഡിസൈൻ യുവർ പാരൻറിങ്’ പരിപാടി ജൂലൈ 16 വെള്ളിയാഴ്ച നടക്കും. ഐ.സി.എഫ് ബഹ്റൈൻ എജുക്കേഷൻ സമിതിയും എസ്.ജെ.എം ബഹ്റൈൻ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 38859029