മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ ഉപഭോക്താക്കൾക്കായി നടന്നുവന്നിരുന്ന ‘ഷോപ് ബിഗ്, വിൻ ബിഗ്’ പ്രമോഷൻ സീരീസിൻറെ ഏഴാമത്തെയും അവസാനത്തെതുമായ റാഫിൾ നറുക്കെടുപ്പ് മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. 400 വിജയികളെയാണ് നറുക്കെടുപ്പിൽ തിരഞ്ഞെടുത്തത്.
150 പേർക്ക് 100 ദിനാറിൻറെയും 150 പേർക്ക് 50 ദിനാറിൻറെയും 100 പേർക്ക് 25 ദിനാറിൻറെയും ലുലു ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചു. വിജയികൾക്ക് മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റിലെ കസ്റ്റമർ സർവിസ് കൗണ്ടറുമായി ബന്ധപ്പെട്ട് സമ്മാനങ്ങൾ കൈപറ്റാവുന്നതാണ്. വിജയികളുടെ പേര് വിവരങ്ങൾ ലുലു ഹൈപ്പർമാർക്കറ്റ് വെബ് സൈറ്റിൽ ലഭ്യമാണ്.
മാർച്ച് 25 മുതൽ ആരംഭിച്ച ഇലക്ട്രോണിക് റാഫിൾ പ്രമോഷനാണ് ജൂലൈ 7 ന് പരിസമാപ്തി കുറിച്ചത്. ഓരോ രണ്ടാഴ്ചയും നടത്തിയ നറുക്കെടുപ്പുകളിൽ ഇതുവരെ ആകെ 2,800 വിജയികൾക്ക് 175,000 ദിനാറിൻറെ ലുലു ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്.