‘ബലിപെരുന്നാൾ ഓൺലൈൻ ഇശൽ’; മാപ്പിളപ്പാട്ട് മത്സരവുമായി ബി കെ എസ് എഫ്

New Project - 2021-07-17T174419.494

മനാമ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം കൂട്ടായ്മ ‘ബലിപെരുന്നാൾ ഓൺലൈൻ ഇശൽ’ എന്ന പേരിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ആലപിച്ച ഒരു മാപ്പിളപ്പാട്ട് വീഡിയോ 33780699, 38899576 എന്നീ നമ്പറുകളിൽ അയച്ചു നൽകാവുന്നതാണ്. ജൂലായ് 23 ആം തിയ്യതി രാത്രി 12 മണി വരെ എൻട്രികൾ സ്വീകരിക്കും.

നിബന്ധനകൾ:

1) രണ്ട് വിഭാഗങ്ങളിൽ ആയിട്ടായിരിക്കും മത്സരങ്ങൾ. 5 മുതൽ 17 വയസ്സ് വരെയും 18 വയസ്സിനു മുകളിലുള്ളവരും.

2) ഏത് മാപ്പിളപ്പാട്ടും പാടാവുന്നതാണ് .

3) വീഡിയോ 5 മിനിറ്റിൽ കൂടരുത്, സമയക്രമം പാലിക്കാത്ത പാട്ടുകൾ പരിഗണിക്കുന്നതല്ല

4) കരോക്കെ, മൈക്ക്, വാദ്യോപകരണങ്ങളുടെ കൂടെയോ, വായ്പാട്ടായോ പാടാവുന്നതാണ്.

5) വിധി നിർണയത്തിൽ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും

6) വിധി കർത്താക്കൾ നിർണ്ണയിക്കുന്ന വിജയികൾക്ക് പുറമെ BKSF ഫേസ് ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോക്ക് ലഭിക്കുന്ന ലൈക്ക് അനുസരിച്ചു ബി കെ എസ് എഫ് ബെസ്റ്റ് ഓൺലൈൻ സിംഗർ അവാർഡും നൽകുന്നതാണ്.

7) മത്സരം ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ മാത്രമായിരിക്കും

രണ്ടുകാറ്റഗറിയിലും മത്സരവിജയികൾക്ക് ഒന്ന്, രണ്ട് ,മൂന്ന്, സ്ഥാനങ്ങൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സുഭാഷ്, മണിക്കുട്ടൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!